14:32 |
അവര്‍ ഗെത്ത്ശേമന എന്നു പേരുള്ള തോട്ടത്തില്‍
വന്നാറെ അവന്‍ശിഷ്യന്മാരോടു: ഞാന്‍പ്രാര്‍ത്ഥിച്ചുതീരുവോളം
ഇവിടെ ഇരിപ്പിന്‍എന്നു പറഞ്ഞു. |
14:33 |
പിന്നെ അവന്‍പത്രൊസിനെയും യാക്കോബിനെയും
യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും
വ്യകുലപ്പെടുവാനും തുടങ്ങി: |
14:34 |
എന്‍റെ ഉള്ളം മരണവേദനപോലെ
അതിദുഃഖിതമായിരികൂന്നു; ഇവിടെ പാര്‍ത്തു ഉണര്‍ന്നിരിപ്പിന്‍എന്നു
അവരോടു പറഞ്ഞു.
|
14:35 |
പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു,
കഴിയും എങ്കില്‍ ആ നാഴിക നീങ്ങിപ്പോകേണം എന്നു
പ്രാര്‍ത്ഥിച്ചു: |
14:36 |
അബ്ബാ, പിതാവേ, നിനകൂ എല്ലാം കഴിയും; ഈ
പാനപാത്രം എങ്കല്‍ നിന്നു നീക്കേണമേ; എങ്കിലും
ഞാന്‍ഇച്ഛികൂന്നതല്ല നീ ഇച്ഛികൂന്നതത്രേ ആകട്ടെ
എന്നു പറഞ്ഞു. |
14:37 |
പിന്നെ അവന്‍വന്നു അവര്‍ ഉറങ്ങുന്നതു കണ്ടു
പത്രൊസിനോടു: ശിമോനേ, നീ ഉറങ്ങുന്നുവേ? ഒരു
നാഴിക ഉണര്‍ന്നിരിപ്പാന്‍നിനകൂ കഴിഞ്ഞില്ലയോ?
|
14:38 |
പരീക്ഷയില്‍ അകപ്പെടായ്‍വാന്‍ഉണര്‍ന്നിരുന്നു
പ്രാര്‍ത്ഥിപ്പിന്‍; ആത്മാവു ഒരുക്കമുള്ളതു,
ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.
|
14:39 |
അവന്‍പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി
പ്രാര്‍ത്ഥിച്ചു. |
14:40 |
മടങ്ങിവന്നാറെ അവരുടെ കണ്ണുകള്‍കൂ
ഭാരമേറിയിരുന്നതുകൊണ്ടു അവര്‍ ഉറങ്ങുന്നതു
കണ്ടു; അവര്‍ അവനോടു എന്തു ഉത്തരം പറയേണം
എന്നു അറിഞ്ഞില്ല; |
14:41 |
അവന്‍മൂന്നാമതു വന്നു അവരോടു: ഇനി ഉറങ്ങി
ആശ്വസിച്ചുകൊള്‍വിന്‍; മതി, നാഴിക വന്നു; ഇതാ,
മനുഷ്യ പുത്രന്‍പാപികളുടെ കയ്യില്‍
ഏല്പിക്കപ്പെടുന്നു. |
14:42 |
എഴുന്നേല്പിന്‍; നാം പോക; ഇതാ, എന്നെ
കാണിച്ചുകൊടുകൂന്നവന്‍അടുത്തിരികൂന്നു എന്നു
പറഞ്ഞു. |
14:43 |
ഉടനെ, അവന്‍സംസാരിച്ചുകൊണ്ടിരികൂമ്പോള്‍ തന്നേ,
പന്തിരുവരില്‍ ഒരുത്തനായ യൂദയും അവനോടുകൂടെ
മഹാപുരോഹിതന്മാര്‍, ശാസ്ത്രിമാര്‍,
മൂപ്പന്മാര്‍ എന്നവര്‍ അയച്ച ഒരു പുരുഷാരവും
വാളും വടിയുമായി വന്നു.
|
14:44 |
അവനെ കാണിച്ചുകൊടുകൂന്നവന്‍: ഞാന്‍ഏവനെ
ചുംബികൂമോ അവന്‍തന്നേ ആകുന്നു; അവനെ പിടിച്ചു
സൂക്ഷമതയോടെ കൊണ്ടു പോകുവിന്‍എന്നു അവര്‍കൂ
ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു. |
14:45 |
അവന്‍വന്നു ഉടനെ അടുത്തു ചെന്നു: റബ്ബീ, എന്നു
പറഞ്ഞു അവനെ ചുംബിച്ചു. |
14:46 |
അവര്‍ അവന്‍റെമേല്‍ കൈവച്ചു അവനെ പിടിച്ചു.
|
14:47 |
അരികെ നിലക്കുന്നവരില്‍ ഒരുവന്‍വാള്‍ ഊരി
മഹാപുരോഹിതന്‍റെ ദാസനെ വെട്ടി കാതു അറുത്തു.
|
14:48 |
യേശു അവരോടു: ഒരു കള്ളന്‍റെ നേരെ എന്നപോലെ
നിങ്ങള്‍ എന്നെ പിടിപ്പാന്‍വാളും വടിയുമായി
പുറപ്പെട്ടു വന്നുവോ? |
14:49 |
ഞാന്‍ദിവസേന ദൈവലായലയത്തില്‍ ഉപദേശിച്ചുകൊണ്ടു
നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങള്‍ എന്നെ
പിടിച്ചില്ല; എങ്കിലും തിരുവെഴുതത്തുകള്‍കൂ
നിവൃത്തി വരേണ്ടിതിന്നു ഇങ്ങനെ സംഭവികൂന്നു
എന്നു പറഞ്ഞു.
|
14:50 |
ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ടു ഔടിപ്പോയി.
|
14:51 |
ഒരു ബാല്യക്കാരന്‍വെറും ശരീരത്തിന്മേല്‍
പുതപ്പു പുതെച്ചും കൊണ്ടു അവനെ അനുഗമിച്ചു;
അവര്‍ അവനെ പിടിച്ചു. |
14:52 |
അവനോ പുതപ്പു വിട്ടു നഗ്നനായി ഔടിപ്പോയി.
|
14:53 |
അവര്‍ യേശുവിനെ മഹാപുരോഹിതന്‍റെ അടുക്കല്‍
കൊണ്ടുപോയി. അവന്‍റെ അടുക്കല്‍
മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും
എല്ലാം വന്നു കൂടിയിരുന്നു. |
14:54 |
പത്രൊസ് മഹാപുരോഹിതന്‍റെ അരമനെക്കകത്തോളവും
അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേര്‍ന്നു
തീ കാഞ്ഞുകൊണ്ടിരുന്നു.
|
14:55 |
മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും
യേശുവിനെ കൊല്ലേണ്ടതിന്നു അവന്‍റെ നേരെ
സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും.
|
14:56 |
അനേകര്‍ അവന്‍റെ നേരെ കള്ളസ്സാക്ഷ്യം
പറഞ്ഞിട്ടും സ്സാക്ഷ്യം ഒത്തുവന്നില്ല. |
14:57 |
ചിലര്‍ എഴുന്നേറ്റു അവന്‍റെ നേരെ: |
14:58 |
ഞാന്‍കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു
ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും
എന്നു ഇവന്‍പറഞ്ഞതു ഞങ്ങള്‍ കേട്ടു എന്നു
കള്ളസ്സാക്ഷ്യം പറഞ്ഞു. |
14:59 |
എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല.
|
14:60 |
മഹാപുരോഹിതന്‍നടുവില്‍ നിന്നുകൊണ്ടു
യേശുവിനോടു: നീ ഒന്നും ഉത്തരം പറയുന്നില്ലയോ?
ഇവര്‍ നിന്‍റെ നേരെ സാക്ഷ്യം പറയുന്നതു എന്തു
എന്നു ചോദിച്ചു. |
14:61 |
അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു.
മഹാപുരോഹിതന്‍പിന്നെയും അവനോടു: നീ
വന്ദ്യനായവന്‍റെ പുത്രനായ ക്രിസ്തുവോ എന്നു
ചോദിച്ചു. |
14:62 |
ഞാന്‍ആകുന്നു; മുനഷ്യപുത്രന്‍സര്‍വ്വശക്തന്‍റെ
വലത്തുഭാഗത്തു ഇരികൂന്നതും ആകാശമേഘങ്ങളോടെ
വരുന്നതും നിങ്ങള്‍ കാണും എന്നു യേശു പറഞ്ഞു.
|
14:63 |
അപ്പോള്‍ മഹാപുരോഹിതന്‍വസ്ത്രം കീറി:
|
14:64 |
ഇനി സാക്ഷികളെകൊണ്ടു നമുകൂ എന്തു ആവശ്യം?
ദൈവദൂഷണം നിങ്ങള്‍ കേട്ടുവല്ലോ; നിങ്ങള്‍കൂ
എന്തു തോന്നുന്നു എന്നു ചോദിച്ചു. അവന്‍മരണയോഗ്യന്‍എന്നു
എല്ലാവരും വിധിച്ചു. |
14:65 |
ചിലര്‍ അവനെ തുപ്പുകയും അവന്‍റെ മുഖം മൂടി അവനെ
മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു
അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകര്‍ അവനെ
അടിച്ചുംകൊണ്ടു കയ്യേറ്റു. |
14:66 |
പത്രൊസ് താഴെ നടുമുറ്റത്തു ഇരികൂമ്പോള്‍
മഹാപുരോഹിതന്‍റെ ബാല്യക്കാരത്തികളില്‍ ഒരുത്തി
വന്നു, |
14:67 |
പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കി: നീയും
ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു
പറഞ്ഞു. |
14:68 |
നീ പറയുന്നതു തിരിയുന്നില്ല,
ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവന്‍തള്ളിപ്പറഞ്ഞു;
പടിപ്പുരയിലേകൂ പുറപ്പെട്ടപ്പോള്‍ കോഴി കൂകി.
|
14:69 |
ആ
ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു
നിലക്കുന്നവരോടു: ഇവന്‍ആ കൂട്ടരില്‍ ഉള്ളവന്‍തന്നേ
എന്നു പറഞ്ഞു തുടങ്ങി. അവന്‍പിന്നെയും
തള്ളിപ്പറഞ്ഞു. |
14:70 |
കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവര്‍
പത്രൊസിനോടു: നീ ആ കൂട്ടരില്‍ ഉള്ളവന്‍സത്യം;
ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.
|
14:71 |
നിങ്ങള്‍ പറയുന്ന മനുഷ്യനെ ഞാന്‍അറിയുന്നില്ല
എന്നു അവന്‍പ്രാകുവാനും ആണയിടുവാനും തുടങ്ങി.
|
14:72 |
ഉടനെ കോഴി രണ്ടാമതും കൂകി; കോഴി രണ്ടുവട്ടം
കൂകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും
എന്നു യേശു തന്നോടു പറഞ്ഞ വാകൂ പത്രൊസ് ഔര്‍ത്തു
അതിനെകൂറിച്ചു വിചാരിച്ചു കരഞ്ഞു. |
15:1 |
ഉടനെ അതികാലത്തു തന്നെ മഹാപുരോഹിതന്മാരും
മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘം
ഒക്കെയും കൂടി ആലോചിച്ചു യേശുവിനെ കെട്ടി
കൊണ്ടു പോയി പീലാത്തൊസിനെ ഏല്പിച്ചു. |
15:2 |
പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ
എന്നു ചോദിച്ചതിന്നു: ഞാന്‍ആകുന്നു എന്നു അവന്‍ഉത്തരം
പറഞ്ഞു. |
15:3 |
മഹാപുരോഹിതന്മാര്‍ അവനെ ഏറിയോന്നു കുറ്റം
ചുമത്തി. |
15:4 |
പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: നീ
ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവര്‍ നിന്നെ
എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു.
|
15:5 |
യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാല്‍
പീലാത്തൊസ് ആശ്ചര്യപ്പെട്ടു. |
15:6 |
അവന്‍ഉത്സവംതോറും അവര്‍ ചോദികൂന്ന ഒരു
തടവുകാരനെ അവര്‍കൂ വിട്ടുകൊടുക്ക പതിവായിരുന്നു.
|
15:7 |
എന്നാല്‍ ഒരു കലഹത്തില്‍ കുല ചെയ്തവരായ
കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ്
എന്നു പേരുള്ള ഒരുത്തന്‍ഉണ്ടായിരുന്നു.
|
15:8 |
പുരുഷാരം കയറി വന്നു, അവന്‍പതിവുപോലെ ചെയ്യേണം
എന്നു അപേക്ഷിച്ചുതുടങ്ങി. |
15:9 |
മഹാപുരോഹിതന്മാര്‍ അസൂയകൊണ്ടു അവനെ ഏല്പിച്ചു
എന്നു പീലാത്തൊസ് അറിഞ്ഞതുകൊണ്ടു അവരോടു:
|
15:10 |
യെഹൂദന്മാരുടെ രാജാവിനെ നിങ്ങള്‍കൂ
വിട്ടുതരേണം എന്നു ഇച്ഛികൂന്നുവോ എന്നു
ചോദിച്ചു. |
15:11 |
എന്നാല്‍ അവന്‍ബറബ്ബാസിനെ
വിട്ടുകൊടുക്കേണ്ടതിന്നു
ചോദിപ്പാന്‍മഹാപുരോഹിതന്മാര്‍ പുരുഷാരത്തെ
ഉത്സാഹിപ്പിച്ചു കൊണ്ടിരുന്നു. |
15:12 |
പീലാത്തൊസ് പിന്നെയും അവരോടു: എന്നാല്‍
യെഹൂദന്മാരുടെ രാജാവു എന്നു നിങ്ങള്‍
പറയുന്നവനെ ഞാന്‍എന്തു ചെയ്യേണം എന്നു
ചോദിച്ചു. |
15:13 |
അവനെ ക്രൂശിക്ക എന്നു അവര്‍ വീണ്ടും
നിലവിളിച്ചു. |
15:14 |
പീലാത്തൊസ് അവരോടു: അവന്‍എന്തു ദോഷം ചെയ്തു
എന്നു പറഞ്ഞാറെ, അവനെ ക്രൂശിക്ക എന്നു അവര്‍
അധികമായി നിലവിളിച്ചു. |
15:15 |
പീലാത്തൊസ് പുരുഷാരത്തിന്നു തൃപ്തിവരുത്തുവാന്‍ഇച്ഛിച്ചു
ബറബ്ബാസിനെ അവര്‍കൂ വിട്ടുകൊടുത്തു യേശുവിനെ
ചമ്മട്ടികൊണ്ടു അടിപ്പിച്ചു ക്രൂശിപ്പാന്‍ഏല്പിച്ചു.
|
15:16 |
പടയാളികള്‍ അവനെ ആസ്ഥാനമായ മണ്ഡപത്തിന്നകത്തു
കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി.
|
15:17 |
അവനെ രക്താംബരം ധരിപ്പിച്ചു, മുള്ളുകൊണ്ടു ഒരു
കിരീടം മെടഞ്ഞു അവനെ ചൂടിച്ചു: |
15:18 |
യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പറഞ്ഞു
വന്ദിച്ചു; |
15:19 |
കോല്‍കൊണ്ടു അവന്‍റെ തലയില്‍ അടിച്ചു, അവനെ
തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു. |
15:20 |
അങ്ങനെ അവനെ പരിഹസിച്ച ശേഷം അവര്‍ രക്താംബരം
നീക്കി സ്വന്ത വസ്ത്രം ധരിപ്പിച്ചു അവനെ
ക്രൂശിപ്പാന്‍കൊണ്ടുപോയി. |
15:21 |
അലക്സന്തരിന്‍റെയും രൂഫൊസിന്‍റെയും അപ്പനായി
വയലില്‍ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ
അവന്‍റെ ക്രൂശ് ചുമപ്പാന്‍അവര്‍
നിര്‍ബന്ധിച്ചു. |
15:22 |
തലയോടിടം എന്നര്‍ത്ഥമുള്ള ഗൊല്ഗോഥാ എന്ന
സ്ഥലത്തേകൂ അവനെ കൊണ്ടുപോയി; |
15:23 |
കണ്ടിവെണ്ണ കലര്‍ത്തിയ വീഞ്ഞു അവന്നു കൊടുത്തു;
അവനോ വാങ്ങിയില്ല. |
15:24 |
അവനെ ക്രൂശിച്ചശേഷം അവന്‍റെ വസ്ത്രം ഇന്നവന്നു
ഇന്നതു കിട്ടേണം എന്നു ചീട്ടിട്ടു പകുതി ചെയ്തു.
|
15:25 |
മൂന്നാം മണി നേരമായപ്പോള്‍ അവനെ ക്രൂശിച്ചു.
|
15:26 |
യെഹൂദന്മാരുടെ രാജാവു എന്നിങ്ങനെ അവന്‍റെ
കുറ്റം മീതെ എഴുതിയിരുന്നു. |
15:27 |
അവര്‍ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും
ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.
|
15:28 |
(അധര്‍മ്മികളുടെ
കൂട്ടത്തില്‍ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു
നിവൃത്തിയായി.) |
15:29 |
കടന്നു പോകുന്നവര്‍ തല കുലുക്കിക്കൊണ്ടു: ഹാ,
ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു
പണിയുന്നവനേ, |
15:30 |
നിന്നെത്തന്നേ രക്ഷിച്ചു ക്രൂശില്‍ നിന്നു
ഇറങ്ങിവാ എന്നു പറഞ്ഞു അവനെ ദുഷിച്ചു. |
15:31 |
അങ്ങനെ തന്നേ മഹാപുരോഹിതന്മാരും അവനെ
പരിഹസിച്ചു: ഇവന്‍മറ്റുള്ളവരെ രക്ഷിച്ചു
തന്നെത്താന്‍രക്ഷിപ്പാന്‍വഹിയാ. |
15:32 |
നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന
യിസ്രായേല്‍ രാജാവു ഇപ്പോള്‍ ക്രൂശില്‍ നിന്നു
ഇറങ്ങിവരട്ടെ എന്നു തമ്മില്‍ പറഞ്ഞു;
അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു
പറഞ്ഞു. |
15:33 |
ആറാം മണിനേരമായപ്പോള്‍ ഒമ്പതാം മണിനേരത്തോളം
ദേശത്തു എല്ലാ ഇരുട്ടു ഉണ്ടായി. ഒമ്പതാം
മണിനേരത്തു യേശു: എന്‍റെ ദൈവമേ, എന്‍റെ ദൈവമേ,
നീ എന്നെ കൈവിട്ടതു എന്തു എന്നു അര്‍ത്ഥമുള്ള
എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു
അത്യുച്ചത്തില്‍ നിലവിളിച്ചു. |
15:35 |
അരികെ നിന്നവരില്‍ ചിലര്‍ കേട്ടിട്ടു: അവന്‍ഏലീയാവെ
വിളികൂന്നു എന്നു പറഞ്ഞു. |
15:36 |
ഒരുത്തന്‍ഔടി ഒരു സ്പോങ്ങില്‍ പുളിച്ചവീഞ്ഞു
നിറെച്ചു ഒരു ഔടക്കോലിന്മേലാക്കി: നില്പിന്‍;
ഏലീയാവു അവനെ ഇറകൂവാന്‍വരുമോ എന്നു നമുകൂ കാണാം
എന്നു പറഞ്ഞു അവന്നു കുടിപ്പാന്‍കൊടുത്തു.
|
15:37 |
യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
|