|
Home
News & Events
Liturgy Info
Reading of the
Wk
Our Chaplain
Parish Committee
Stadlau Church
Prayer Units
Sunday Catechism
Marriage
Certificate
Kairali Nikethan
Photo Album
Tsunami Help
E-mail
registration
Family
registration
Archive
|
|
ഉല്പത്തി
49 (First Reading)
49:1 |
അനന്തരം യാക്കോബ് തന്‍റെ പുത്രന്മാരെ വിളിച്ചു
അവരോടു പറഞ്ഞതു: കൂടിവരുവിന്‍, ഭാവികാലത്തു
നിങ്ങള്‍കൂ സംഭവിപ്പാനുള്ളതു ഞാന്‍നിങ്ങളെ
അറിയികൂം. |
49:8 |
യെഹൂദയേ, സഹോദരന്മാര്‍ നിന്നെ പുകഴ്ത്തും;
നിന്‍റെ കൈ ശത്രുക്കളുടെ കഴുത്തില്‍ ഇരികൂം;
അപ്പന്‍റെ മക്കള്‍ നിന്‍റെ മുമ്പില്‍ നമസ്കരികൂം.
|
49:9 |
യഹൂദാ ഒരു ബാലസിംഹം; മകനേ, നീ ഇരപിടിച്ചു
കയറിയിരികൂന്നു; അവന്‍കുനിഞ്ഞു, സിംഹംപോലെയും
സിംഹിപോലെയും പതുങ്ങിക്കിടകൂന്നു; ആര്‍ അവനെ
എഴുന്നേല്പികൂം? |
49:10 |
അവകാശമുള്ളവന്‍വരുവോളം ചെങ്കോല്‍ യെഹൂദയില്‍നിന്നും
രാജദണ്ഡു അവന്‍റെ കാലുകളുടെ ഇടയില്‍ നിന്നും
നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു
ആകും. |
49:11 |
അവന്‍മുന്തിരിവള്ളിയോടു ചെറുകഴുതയെയും
വിശിഷ്ടമുന്തിരിവള്ളിയോടു കഴുതകൂട്ടിയെയും
കെട്ടുന്നു; അവന്‍വീഞ്ഞില്‍ തന്‍റെ ഉടുപ്പും
ദ്രാക്ഷാരസത്തില്‍ തന്‍റെ വസ്ത്രവും അലകൂന്നു.
|
49:12 |
അവന്‍റെ കണ്ണു വീഞ്ഞുകൊണ്ടു ചുവന്നും അവന്‍റെ
പല്ലു പാലുകൊണ്ടു വെളുത്തും ഇരികൂന്നു. |
സെഖര്‍യ്യാവു
9 (Second Reading)
9:9 |
സീയോന്‍പുത്രിയേ, ഉച്ചത്തില്‍
ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആര്‍പ്പിടുക!
ഇതാ, നിന്‍റെ രാജാവു നിന്‍റെ അടുക്കല്‍ വരുന്നു;
അവന്‍നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി
കഴുതപ്പുറത്തും പെണ്‍കഴുതയുടെ കുട്ടിയായ
ചെറുകഴുതപ്പുറത്തും കയറിവരുന്നു. |
9:10 |
ഞാന്‍എഫ്രയീമില്‍നിന്നു രഥത്തെയും യെരൂശലേമില്‍നിന്നു
കുതിരയെയും ഛേദിച്ചുകളയും; പടവില്ലും
ഒടിഞ്ഞുപോകും; അവന്‍ജാതികളോടു സമാധാനം
കല്പികൂം; അവന്‍റെ ആധിപത്യം സമുദ്രംമുതല്‍
സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ
അറ്റങ്ങളോളവും ആയിരികൂം. |
1
കൊരിന്ത്യര്‍ 15 (Third Reading)
15:25 |
അവന്‍സകലശത്രുക്കളെയും കാല്‍ക്കീഴാകൂവോളം
വാഴേണ്ടതാകുന്നു. |
15:26 |
ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.
|
15:27 |
സകലത്തെയും അവന്‍റെ കാല്‍ക്കീഴാക്കിയിരികൂന്നു
എന്നുണ്ടല്ലോ; സകലവും അവന്നു
കീഴ്പെട്ടിരികൂന്നു എന്നു പറഞ്ഞാല്‍ സകലത്തെയും
കീഴാക്കിക്കൊടുത്തവന്‍ഒഴികെയത്രേ എന്നു സ്പഷ്ടം.
|
15:28 |
എന്നാല്‍ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം
ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രന്‍താനും
സകലവും തനികൂ കീഴാക്കിക്കൊടുത്തവന്നു
കീഴ്പെട്ടിരികൂം. |
മത്തായി എഴുതിയ സുവിശേഷം
അദ്ധ്യായം:21(Gospel)
21:1 |
അനന്തരം അവര്‍ യെരൂശലേമിനോടു സമീപിച്ചു
ഒലിവുമലയരികെ ബേത്ത്ഫഗയില്‍ എത്തിയപ്പോള്‍,
യേശു രണ്ടു ശിഷ്യന്മാരെ അയച്ചു:
|
21:2 |
“നിങ്ങള്‍കൂ എതിരെയുള്ള
ഗ്രാമത്തില്‍ ചെല്ലുവിന്‍; അവിടെ
കെട്ടിയിരികൂന്ന ഒരു പെണ്കഴുതയെയും അതിന്‍റെ
കുട്ടിയെയും നിങ്ങള്‍ ഉടനെ കാണും; അവയെ അഴിച്ചു
കൊണ്ടുവരുവിന്‍. |
21:3 |
നിങ്ങളോടു ആരാനും വല്ലതും
പറഞ്ഞാല്‍: കര്‍ത്താവിന്നു ഇവയെക്കൊണ്ടു ആവശ്യം
ഉണ്ടു എന്നു പറവിന്‍; തല്‍ക്ഷണം അവന്‍അവയെ
അയയക്കും” എന്നു പറഞ്ഞു. |
21:4 |
“സീയോന്‍പുത്രിയോടു:
ഇതാ, നിന്‍റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും
വാഹനമൃഗത്തിന്‍റെ കുട്ടിയുടെ പുറത്തും കയറി
നിന്‍റെ അടുക്കല്‍ വരുന്നു എന്നു പറവിന്‍”
|
21:5 |
എന്നിങ്ങനെ പ്രവാചകന്‍മുഖാന്തരം
അരുളിചെയ്തതിന്നു നിവൃത്തിവരുവാന്‍ഇതു
സംഭവിച്ചു. |
21:6 |
ശിഷ്യന്മാര്‍ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ
ചെയ്തു, |
21:7 |
കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ
വസ്ത്രം അവയുടെ മേല്‍ ഇട്ടു; അവന്‍കയറി ഇരുന്നു.
|
21:8 |
പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയില്‍
വിരിച്ചു: മറ്റു ചിലര്‍ വൃകഷങ്ങളില്‍ നിന്നു
കൊമ്പു വെട്ടി വഴിയില്‍ വിതറി.
|
21:9 |
മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ്
പുത്രന്നു ഹോശന്നാ; കര്‍ത്താവിന്‍റെ നാമത്തില്‍
വരുന്നവന്‍വാഴ്ത്തപ്പെട്ടവന്‍;
അത്യുന്നതങ്ങളില്‍ ഹോശന്നാ എന്നു ആര്‍ത്തുകൊണ്ടിരുന്നു.
|
21:10 |
അവന്‍യെരൂശലേമില്‍ കടന്നപ്പോള്‍ നഗരം മുഴുവനും
ഇളകി: ഇവന്‍ആര്‍ എന്നു പറഞ്ഞു. |
21:11 |
ഇവന്‍ഗലീലയിലെ നസറെത്തില്‍നിന്നുള്ള
പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു. |
|
|
Courtesy:
my-bible.us
|
|