Home


News & Events


Liturgy Info


Reading of the Wk


Our Chaplain


Parish Committee


Stadlau Church


Prayer Units


Sunday Catechism


Marriage Certificate


Kairali Nikethan


Photo Album


Tsunami Help


E-mail registration


Family registration


Archive


 

 
.

Maundy Thursday

Reading problem click here
Palm Sunday Maundy Thursday Good Friday Passion Holy Saturday Easter

 

പുറപ്പാടു 12 (First Reading)
12:1 യഹോവ മോശെയോടും അഹരോനോടും മിസ്രയീംദേശത്തുവെച്ചു അരുളിച്ചെയ്തതു എന്തെന്നാല്‍:
12:2 ഈ മാസം നിങ്ങള്‍കൂ മാസങ്ങളുടെ ആരംഭമായി ആണ്ടില്‍ ഒന്നാം മാസം ആയിരിക്കേണം.
12:3 നിങ്ങള്‍ യിസ്രായേലിന്‍റെ സര്‍വ്വസംഘത്തോടും പറയേണ്ടതു എന്തെന്നാല്‍: ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിന്‍കുട്ടി വീതം ഔരോരുത്തന്‍ഔരോ ആട്ടിന്‍കുട്ടിയെ എടുക്കേണം.
12:4 ആട്ടിന്‍കുട്ടിയെ തിന്നുവാന്‍വീട്ടിലുള്ളവര്‍ പോരായെങ്കില്‍ ആളുകളുടെ എണ്ണത്തിന്നു ഒത്തവണ്ണം അവനും അവന്‍റെ വീട്ടിന്നടുത്ത അയല്‍ക്കാരനും കൂടി അതിനെ എടുക്കേണം ഔരോരുത്തന്‍തിന്നുന്നതിന്നു ഒത്തവണ്ണം കണകൂനോക്കി നിങ്ങള്‍ ആട്ടിന്‍കുട്ടിയെ എടുക്കേണം.
12:5 ആട്ടിന്‍കുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം.
12:6 ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേല്‍സഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം.
12:7 അതിന്‍റെ രക്തം കുറെ എടുത്തു തങ്ങള്‍ തിന്നുന്ന വീടുകളുടെ വാതിലിന്‍റെ കട്ടളക്കാല്‍ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം.
12:8 അന്നു രാത്രി അവര്‍ തീയില്‍ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.
12:9 തലയും കാലും അന്തര്‍ഭാഗങ്ങളുമായി തീയില്‍ ചുട്ടിട്ടല്ലാതെ പച്ചയായിട്ടോ വെള്ളത്തില്‍ പുഴുങ്ങിയതായിട്ടോ തിന്നരുതു.
12:10 പിറ്റെന്നാള്‍ കാലത്തേകൂ അതില്‍ ഒട്ടും ശേഷിപ്പിക്കരുതു; പിറ്റെന്നാള്‍ കാലത്തേകൂ ശേഷികൂന്നതു നിങ്ങള്‍ തീയിലിട്ടു ചുട്ടുകളയേണം.
12:11 അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യില്‍ വടി പിടിച്ചുംകൊണ്ടു നിങ്ങള്‍ തിന്നേണം; തിടുക്കത്തോടെ നിങ്ങള്‍ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു.
12:12 ഈ രാത്രിയില്‍ ഞാന്‍മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്‍റെയും മൃഗത്തിന്‍റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരികൂം; മിസ്രയീമിലെ സകല ദേവന്മാരിലും ഞാന്‍ന്യായവിധി നടത്തും; ഞാന്‍യഹോവ ആകുന്നു
12:13 നിങ്ങള്‍ പാര്‍കൂന്ന വീടുകളിന്മേല്‍ രക്തം അടയാളമായിരികൂം; ഞാന്‍രക്തം കാണുമ്പോള്‍ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാന്‍മിസ്രയീംദേശത്തെ ബാധികൂന്ന ബാധ നിങ്ങള്‍കൂ നാശഹേതുവായ്തീരുകയില്ല.
12:14 ഈ ദിവസം നിങ്ങള്‍കൂ ഔര്‍മ്മനാളായിരിക്കേണം; നിങ്ങള്‍ അതു യഹോവെകൂ ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങള്‍ അതു ആചരിക്കേണം.

 

മലാഖി 1 (Second Reading)
1:10 നിങ്ങള്‍ എന്‍റെ യാഗപീഠത്തിന്മേല്‍ വെറുതെ തീ കത്തിക്കാതിരിക്കേണ്ടതിന്നു നിങ്ങളില്‍ ആരെങ്കിലും വാതില്‍ അടെച്ചുകളഞ്ഞാല്‍ കൊള്ളായിരുന്നു; എനികൂ നിങ്ങളില്‍ പ്രസാദമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ കയ്യില്‍ നിന്നു ഞാന്‍വഴിപാടു കൈക്കൊള്‍കയുമില്ല.
1:11 സൂര്യന്‍റെ ഉദയംമുതല്‍ അസ്തമനംവരെ എന്‍റെ നാമം ജാതികളുടെ ഇടയില്‍ വലുതാകുന്നു; എല്ലാടത്തും എന്‍റെ നാമത്തിന്നു ധൂപവും നിര്‍മ്മലമായ വഴിപാടും അര്‍പ്പിച്ചുവരുന്നു; എന്‍റെ നാമം ജാതികളുടെ ഇടയില്‍ വലുതാകുന്നുവല്ലോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

 

1 കൊരിന്ത്യര്‍ 11 (Third Reading)
11:23 ഞാന്‍കര്‍ത്താവിങ്കല്‍ നിന്നു പ്രാപിക്കയും നിങ്ങള്‍കൂ ഏല്പിക്കയും ചെയ്തതു എന്തെന്നാല്‍: കര്‍ത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയില്‍ അവന്‍അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി:
11:24 ഇതു നിങ്ങള്‍കൂ വേണ്ടിയുള്ള എന്‍റെ ശരീരം; എന്‍റെ ഔര്‍മ്മെക്കായി ഇതു ചെയ്‍വിന്‍എന്നു പറഞ്ഞു.
11:25 അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവന്‍പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്‍റെ രക്തത്തില്‍ പുതിയനിയമം ആകുന്നു; ഇതു കുടികൂമ്പോഴൊക്കെയും എന്‍റെ ഔര്‍മ്മെക്കായി ചെയ്‍വിന്‍എന്നു പറഞ്ഞു.
11:26 അങ്ങനെ നിങ്ങള്‍ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കര്‍ത്താവു വരുവോളം അവന്‍റെ മരണത്തെ പ്രസ്താവികൂന്നു.
11:27 അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കര്‍ത്താവിന്‍റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവന്‍എല്ലാം കര്‍ത്താവിന്‍റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരന്‍ആകും.
11:28 മനുഷ്യന്‍തന്നെത്താന്‍ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തില്‍നിന്നു കുടിക്കയും ചെയ്‍വാന്‍.
11:29 തിന്നുകയും കുടിക്കയും ചെയ്യുന്നവന്‍ശരീരത്തെ വിവേചിക്കാഞ്ഞാല്‍ തനികൂ ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.
11:30 ഇതുഹേതുവായി നിങ്ങളില്‍ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.

 

യോഹന്നാന്‍ എഴുതിയ സുവിശേഷം (Gospel) അദ്ധ്യായം:13
13:1 പെസഹപെരുനാളിന്നു മുമ്പെ താന്‍ഈ ലോകം വിട്ടു പിതാവിന്‍റെ അടുക്കല്‍ പോകുവാനുള്ള നാഴിക വന്നു എന്നു യേശു അറിഞ്ഞിട്ടു, ലോകത്തില്‍ തനികൂള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു.
13:2 അത്താഴം ആയപ്പോള്‍ പിശാചു, ശിമോന്‍റെ മകനായ യൂദാ ഈസ്കര്‍യോത്തവിന്‍റെ ഹൃദയത്തില്‍ അവനെ കാണിച്ചുകൊടുപ്പാന്‍തോന്നിച്ചിരുന്നു;
13:3 പിതാവു സകലവും തന്‍റെ കയ്യില്‍ തന്നിരികൂന്നു എന്നും താന്‍ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്നു ദൈവത്തിന്‍റെ അടുക്കല്‍ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ
13:4 അത്താഴത്തില്‍ നിന്നു എഴുന്നേറ്റു വസ്ത്രം ഊരിവെച്ചു ഒരു തുവര്‍ത്തു എടുത്തു അരയില്‍ ചുറ്റി
13:5 ഒരു പാത്രത്തില്‍ വെള്ളം പകര്‍ന്നു ശിഷ്യന്മാരുടെ കാല്‍ കഴുകുവാനും അരയില്‍ ചുറ്റിയിരുന്ന തുണികൊണ്ടു തുവര്‍ത്തുവാനും തുടങ്ങി.
13:6 അവന്‍ശിമോന്‍പത്രൊസിന്‍റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍അവനോടു: കര്‍ത്താവേ, നീ എന്‍റെ കാല്‍ കഴുകുന്നുവോ, എന്നു പറഞ്ഞു.
13:7 യേശു അവനോടു: ഞാന്‍ചെയ്യുന്നതു നീ ഇപ്പോള്‍ അറിയുന്നില്ല; പിന്നെ അറിയും എന്നു ഉത്തരം പറഞ്ഞു.
13:8 നീ ഒരുനാളും എന്‍റെ കാല്‍ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന്നു യേശു: ഞാന്‍നിന്നെ കഴുകാഞ്ഞാല്‍ നിനകൂ എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോള്‍ ശിമോന്‍പത്രൊസ്:
13:9 കര്‍ത്താവേ, എന്‍റെ കാല്‍ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ എന്നു പറഞ്ഞു.
13:10 യേശു അവനോടു: കുളിച്ചിരികൂന്നവന്നു കാല്‍ അല്ലാതെ കഴുകുവാന്‍ആവശ്യം ഇല്ല; അവന്‍മുഴുവനും ശുദ്ധിയുള്ളവന്‍; നിങ്ങള്‍ ശുദ്ധിയുള്ളവര്‍ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.
13:11 തന്നെ കാണിച്ചുകൊടുകൂന്നവനെ അറിഞ്ഞിരിക്കകൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞതു.
13:12 അവന്‍അവരുടെ കാല്‍ കഴുകീട്ടു വസ്ത്രം ധരിച്ചു വീണ്ടും ഇരുന്നു അവരോടു പറഞ്ഞതു: ഞാന്‍നിങ്ങള്‍കൂ ചെയ്തതു ഇന്നതു എന്നു അറിയുന്നുവോ?
13:13 നിങ്ങള്‍ എന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളികൂന്നു; ഞാന്‍അങ്ങനെ ആകകൊണ്ടു നിങ്ങള്‍ പറയുന്നതു ശരി.
13:14 കര്‍ത്താവും ഗുരുവുമായ ഞാന്‍നിങ്ങളുടെ കാല്‍ കഴുകി എങ്കില്‍ നിങ്ങളും തമ്മില്‍ തമ്മില്‍ കാല്‍ കഴുകേണ്ടതാകുന്നു.
13:15 ഞാന്‍നിങ്ങള്‍കൂ ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാന്‍നിങ്ങള്‍കൂ ദൃഷ്ടാന്തം തന്നിരികൂന്നു.

 

 

Courtesy: my-bible.us


© 2011 iccvienna.org  All rights reserved Contact: webmaster@iccvienna.org .