|
Home
News & Events
Liturgy Info
Reading of the
Wk
Our Chaplain
Parish Committee
Stadlau Church
Prayer Units
Sunday Catechism
Marriage
Certificate
Kairali Nikethan
Photo Album
Tsunami Help
E-mail
registration
Family
registration
Archive
|
|
യോനാ
അദ്ധ്യായം : 2
(First Reading)
2:2 |
ഞാന്‍എന്‍റെ കഷ്ടതനിമിത്തം യഹോവയോടു
നിലവിളിച്ചു; അവന്‍എനികൂ ഉത്തരം അരുളി; ഞാന്‍പാതാളത്തിന്‍റെ
വയറ്റില്‍നിന്നു അയ്യം വിളിച്ചു; നീ എന്‍റെ
നിലവളി കേട്ടു. |
2:3 |
നീ എന്നെ സമുദ്രമദ്ധ്യേ ആഴത്തില്‍ ഇട്ടുകളഞ്ഞു;
പ്രവാഹം എന്നെ ചുറ്റി നിന്‍റെ ഔളങ്ങളും
തിരകളുമെല്ലാം എന്‍റെ മീതെ കടന്നുപോയി. |
2:4 |
നിന്‍റെ ദൃഷ്ടിയില്‍നിന്നു എനികൂ നീക്കം
വന്നിരികൂന്നു; എങ്കിലും ഞാന്‍നിന്‍റെ
വിശുദ്ധമന്ദിരത്തിങ്കലേകൂ നോക്കിക്കൊണ്ടിരികൂം
എന്നു ഞാന്‍പറഞ്ഞു. |
2:5 |
വെള്ളം പ്രാണനോളം എന്നെ വളഞ്ഞു, ആഴി എന്നെ
ചുറ്റി, കടല്പുല്ലു എന്‍റെ തലപ്പാവായിരുന്നു.
|
2:6 |
ഞാന്‍പര്‍വ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി,
ഭൂമി തന്‍റെ ഔടാമ്പലുകളാല്‍ എന്നെ സദാകാലത്തേകൂ
അടെച്ചിരുന്നു. നീയോ, എന്‍റെ ദൈവമായ യഹോവേ,
എന്‍റെ പ്രാണനെ കുഴിയില്‍നിന്നു
കയറ്റിയിരികൂന്നു. |
2:7 |
എന്‍റെ പ്രാണന്‍എന്‍റെ ഉള്ളില്‍
ക്ഷീണിച്ചുപോയപ്പോള്‍ ഞാന്‍യഹോവയെ ഔര്‍ത്തു
എന്‍റെ പ്രാര്‍ത്ഥന നിന്‍റെ
വിശുദ്ധമന്ദിരത്തില്‍ നിന്‍റെ അടുക്കല്‍ എത്തി.
|
2:8 |
മിത്ഥ്യാബിംബങ്ങളെ ഭജികൂന്നവര്‍ തങ്ങളോടു
ദയാലുവായവനെ ഉപേക്ഷികൂന്നു. |
2:9 |
ഞാനോ സ്തോത്രനാദത്തോടെ നിനകൂ യാഗം അര്‍പ്പികൂം;
നേര്‍ന്നിരികൂന്നതു ഞാന്‍കഴികൂം. രക്ഷ
യഹോവയുടെ പക്കല്‍നിന്നു വരുന്നു. |
2:10 |
എന്നാല്‍ യഹോവ മത്സ്യത്തോടു കല്പിച്ചിട്ടു
അതു യോനയെ കരെകൂ ഛര്‍ദ്ദിച്ചുകളഞ്ഞു. |
1
കൊരിന്ത്യര്‍ 1:18-25 (Second Reading)
1:18 |
ക്രൂശിന്‍റെ വചനം നശിച്ചുപോകുന്നവര്‍കൂ
ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ
ദൈവശക്തിയും ആകുന്നു. |
1:19 |
“ജ്ഞാനികളുടെ ജ്ഞാനം ഞാന്‍നശിപ്പിക്കയും
ബുദ്ധിമാന്മാരുടെ ബുദ്ധി ദുര്‍ബ്ബലമാകൂകയും
ചെയ്യും” എന്നു എഴുതിയിരികൂന്നുവല്ലോ.
|
1:20 |
ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ
താര്‍ക്കികന്‍എവിടെ? ലോകത്തിന്‍റെ ജ്ഞാനം ദൈവം
ഭോഷത്വമാക്കിയില്ലയോ? |
1:21 |
ദൈവത്തിന്‍റെ ജ്ഞാനത്തില്‍ ലോകം ജ്ഞാനത്താല്‍
ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസികൂന്നവരെ
പ്രസംഗത്തിന്‍റെ ഭോഷത്വത്താല്‍ രക്ഷിപ്പാന്‍ദൈവത്തിന്നു
പ്രസാദം തോന്നി. |
1:22 |
യെഹൂദന്മാര്‍ അടയാളം ചോദിക്കയും യവനന്മാര്‍
ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു; |
1:23 |
ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ
പ്രസംഗികൂന്നു; യെഹൂദന്മാര്‍കൂ ഇടര്‍ച്ചയും
|
1:24 |
ജാതികള്‍കൂ ഭോഷത്വവുമെങ്കിലും
യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ
വിളിക്കപ്പെട്ട ഏവര്‍കൂം ദൈവശക്തിയും
ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ. |
1:25 |
ദൈവത്തിന്‍റെ ഭോഷത്വം മനുഷ്യരെക്കാള്‍
ജ്ഞാനമേറിയതും ദൈവത്തിന്‍റെ ബലഹീനത
മനുഷ്യരെക്കാള്‍ ബലമേറിയതും ആകുന്നു. |
റോമര്‍ക്ക് എഴുതിയ ലേഖനം
6: 3-12
(Third Reading)
6:3 |
അല്ല, യേശു ക്രിസ്തുവിനോടു ചേരുവാന്‍സ്നാനം
ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തില്‍
പങ്കാളികളാകുവാന്‍സ്നാനം ഏറ്റിരികൂന്നു എന്നു
നിങ്ങള്‍ അറിയുന്നില്ലയോ? |
6:4 |
അങ്ങനെ നാം അവന്‍റെ മരണത്തില്‍
പങ്കാളികളായിത്തീര്‍ന്നു സ്നാനത്താല്‍ അവനോടു
കൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു
പിതാവിന്‍റെ മഹിമയാല്‍ ജീവിച്ചെഴുന്നേറ്റതു
പോലെ നാമും ജീവന്‍റെ പുതുക്കത്തില്‍
നടക്കേണ്ടതിന്നു തന്നേ. |
6:5 |
അവന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോടു നാം
ഏകീഭവിച്ചവരായെങ്കില്‍ പുനരുത്ഥാനത്തിന്‍റെ
സാദൃശയത്തോടും ഏകീഭവികൂം. |
6:6 |
നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം
പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ
പഴയ മനുഷ്യന്‍അവനോടുകൂടെ ക്രൂശിക്കപ്പെട്ടു
എന്നു നാം അറിയുന്നു. |
6:7 |
അങ്ങനെ മരിച്ചവന്‍പാപത്തില്‍ നിന്നു മോചനം
പ്രാപിച്ചിരികൂന്നു. |
6:8 |
നാം ക്രിസ്തുവിനോടു കൂടെ മരിച്ചു എങ്കില്‍
അവനോടുകൂടെ ജീവികൂം എന്നു വിശ്വസികൂന്നു.
|
6:9 |
ക്രിസ്തു മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റിരിക്കയാല്‍
ഇനി മരിക്കയില്ല; മരണത്തിന്നു അവന്‍റെ മേല്‍
ഇനി കര്‍ത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.
|
6:10 |
അവന്‍മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു
മരിച്ചു; അവന്‍ജീവികൂന്നതോ ദൈവത്തിന്നു
ജീവികൂന്നു. |
6:11 |
അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവര്‍
എന്നു ക്രിസ്തുയേശുവില്‍ ദൈവത്തിന്നു
ജീവികൂന്നവര്‍ എന്നും നിങ്ങളെത്തന്നേ എണ്ണുവിന്‍.
|
6:12 |
ആകയാല്‍ പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍
അതിന്‍റെ മോഹങ്ങളെ അനുസരികൂമാറു ഇനി വാഴരുതു,
|
യോഹന്നാന്‍ എഴുതിയാ
സുവിശേഷം
അദ്ധ്യായം
: 3 (Gospel)
3:5 |
അതിന്നു യേശു: ആമേന്‍, ആമേന്‍, ഞാന്‍നിന്നോടു
പറയുന്നു: വെള്ളത്താലും ആത്മാവിനാലും
ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടപ്പാന്‍ആര്‍കൂം
കഴികയില്ല. |
3:6 |
ജഡത്താല്‍ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാല്‍
ജനിച്ചതു ആത്മാവു ആകുന്നു. |
3:7 |
നിങ്ങള്‍ പുതുതായി ജനിക്കേണം എന്നു ഞാന്‍നിന്നോടു
പറകയാല്‍ ആശ്ചര്യപ്പെടരുതു. |
3:8 |
കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്‍റെ
ശബ്ദം നീ കേള്‍കൂന്നു; എങ്കിലും അതു
എവിടെനിന്നു വരുന്നു എന്നും എവിടേകൂ പോകുന്നു
എന്നും അറിയുന്നില്ല; ആത്മാവിനാല്‍ ജനിച്ചവന്‍എല്ലാം
അതുപോലെ ആകുന്നു എന്നു ഉത്തരം പറഞ്ഞു. |
|
|
Courtesy:
my-bible.us
|
|