Home


News & Events


Liturgy Info


Reading of the Wk


Our Chaplain


Parish Committee


Stadlau Church


Prayer Units


Sunday Catechism


Marriage Certificate


Kairali Nikethan


Photo Album


Tsunami Help


E-mail registration


Family registration


Archive


 

 
.

Good Friday

Reading problem click here
Palm Sunday Maundy Thursday Good Friday Passion Holy Saturday Easter

 

ഉല്പത്തി 22 (First Reading)
22:1 അതിന്‍റെ ശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാല്‍: അബ്രാഹാമേ, എന്നു വിളിച്ചതിന്നു: ഞാന്‍ഇതാ എന്നു അവന്‍പറഞ്ഞു.
22:2 അപ്പോള്‍ അവന്‍: നിന്‍റെ മകനെ, നീ സ്നേഹികൂന്ന നിന്‍റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാന്‍നിന്നോടു കല്പികൂന്ന ഒരു മലയില്‍ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.
22:3 അബ്രാഹാം അതികാലത്തു എഴുന്നേറ്റു കഴുതെകൂ കോപ്പിട്ടു കെട്ടി ബാല്യക്കാരില്‍ രണ്ടുപേരെയും തന്‍റെ മകന്‍യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിന്നു വിറകു കീറി എടുത്തുംകൊണ്ടു പുറപ്പെട്ടു, ദൈവം തന്നോടു കല്പിച്ച സ്ഥലത്തേകൂ പോയി.
22:4 മൂന്നാം ദിവസം അബ്രാഹാം നോക്കി ദൂരത്തു നിന്നു ആ സ്ഥലം കണ്ടു.
22:5 അബ്രാഹാം ബാല്യക്കാരോടു: നിങ്ങള്‍ കഴുതയുമായി ഇവിടെ ഇരിപ്പിന്‍; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞു.
22:6 അബ്രാഹാം ഹോമയാഗത്തിന്നുള്ള വിറകു എടുത്തു തന്‍റെ മകനായ യിസ്ഹാക്കിന്‍റെ ചുമലില്‍ വെച്ചു; തീയും കത്തിയും താന്‍എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു.
22:7 അപ്പോള്‍ യിസ്ഹാക്‍ തന്‍റെ അപ്പനായ അബ്രാഹാമിനോടു: അപ്പാ, എന്നു പറഞ്ഞതിന്നു അവന്‍: എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകുമുണ്ടു; എന്നാല്‍ ഹോമയാഗത്തിന്നു ആട്ടിന്‍കുട്ടി എവിടെ എന്നു അവന്‍ചോദിച്ചു.
22:8 ദൈവം തനികൂ ഹോമയാഗത്തിന്നു ഒരു ആട്ടിന്‍കുട്ടിയെ നോക്കിക്കൊള്ളും, മകനേ, എന്നു അബ്രാഹാം പറഞ്ഞു. അങ്ങനെ അവര്‍ ഇരുവരും ഒന്നിച്ചു നടന്നു.
22:9 ദൈവം കല്പിച്ചിരുന്ന സ്ഥലത്തു അവര്‍ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറകു അടുക്കി, തന്‍റെ മകന്‍യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേല്‍ വിറകിന്മീതെ കിടത്തി.
22:10 പിന്നെ അബ്രാഹാം കൈ നീട്ടി തന്‍റെ മകനെ അറുക്കേണ്ടതിന്നു കത്തി എടുത്തു.
22:11 ഉടനെ യഹോവയുടെ ദൂതന്‍ആകാശത്തുനിന്നു: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാന്‍ഇതാ, എന്നു അവന്‍പറഞ്ഞു.
22:12 ബാലന്‍റെ മേല്‍ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്‍റെ ഏകജാതനായ മകനെ തരുവാന്‍നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാന്‍ഇപ്പോള്‍ അറിയുന്നു എന്നു അവന്‍അരുളിച്ചെയ്തു.
22:13 അബ്രാഹാം തലപൊക്കി നോക്കിയപ്പോള്‍ പിമ്പുറത്തു ഒരു ആട്ടുകൊറ്റന്‍കൊമ്പു കാട്ടില്‍ പിടിപെട്ടു കിടകൂന്നതു കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്‍റെ മകന്നു പകരം ഹോമയാഗം കഴിച്ചു.

 

യെശയ്യാപ്രവാചകന്‍റെ പുസ്തകം
അദ്ധ്യായം : 53
(Second Reading)
53:2 അവന്‍ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേര്‍‍ മുളെകൂന്നതുപോലെയും അവന്‍റെ മുന്‍പാകെ വളരും; അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാല്‍ ആഗ്രഹിക്കത്തക്ക സൌന്‍ദര്‍യവുമില്ല
53:3 അവന്‍മനുഷ്യരാല്‍ നിന്‍ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവര്‍‍ മുഖം മറെച്ചുകളയത്തക്കവണ്ണം അവന്‍നിന്‍ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല
53:4 സാക്ഷാല്‍ നമ്മുടെ രോഗങ്ങളെ അവന്‍വഹിച്ചു; നമ്മുടെ ദേവനകളെ അവന്‍ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരികൂന്നു എന്നു വിചാരിച്ചു
53:5 എന്നാല്‍ അവന്‍നമ്മുടെ അതിക്രമങ്ങള്‍നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍നിമിത്തം തകര്‍‍ന്നും ഇരികൂന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്‍റെമേല്‍ ആയി അവന്‍റെ അടിപ്പിണരുകളാല്‍ നമുകൂ സൌഖ്യം വന്നുമിരികൂന്നു
53:6 നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഔരോരുത്തനും താന്‍താന്‍റെ വഴികൂ തിരിഞ്ഞിരുന്നു; എന്നാല്‍ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്‍റെ മേല്‍ ചുമത്തി
53:7 തന്നെത്താന്‍താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവന്‍പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാന്‍കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രികൂന്നവരുടെ മുന്‍പാകെ മിണ്ടാതെയിരികൂന്ന ആടിനെപ്പോലെയും അവന്‍വായെ തുറക്കാതിരുന്നു
53:8 അവന്‍പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവന്‍ഛേദിക്കപ്പെട്ടു എന്നും എന്‍റെ ജനത്തിന്‍റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്‍റെ തലമുറയില്‍ ആര്‍‍ വിചാരിച്ചു
53:9 അവന്‍സാഹസം ഒന്നും ചെയ്യാതെയും അവന്‍റെ വായില്‍ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവര്‍‍ അവന്നു ദുഷ്ടന്മാരോടുകൂടെ ശവകൂഴി കൊടുത്തു; അവന്‍റെ മരണത്തില്‍ അവന്‍സന്‍പന്നന്മാരോടു കൂടെ ആയിരുന്നു

 

റോമര്‍ക്ക് എഴുതിയ ലേഖനം
അദ്ധ്യായം : 5
 (Third Reading)
5:6 നാം ബലഹീനര്‍ ആയിരികൂമ്പോള്‍ തന്നേ ക്രിസ്തു തക്ക സമയത്തു അഭക്തര്‍കൂ വേണ്ടി മരിച്ചു.
5:7 നീതിമാന്നു വേണ്ടി ആരെങ്കിലും മരികൂന്നതു ദുര്‍ല്ലഭം; ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാന്‍തുനിയുമായിരികൂം.
5:8 ക്രിസ്തുവോ നാം പാപികള്‍ ആയിരികൂമ്പോള്‍ തന്നേ നമുകൂ വേണ്ടി മരിക്കയാല്‍ ദൈവം തനികൂ നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പികൂന്നു.
5:9 അവന്‍റെ രക്തത്താല്‍ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാല്‍ എത്ര അധികമായി കോപത്തില്‍ നിന്നു രക്ഷിക്കപ്പെടും.
5:10 ശത്രുക്കളായിരികൂമ്പോള്‍ തന്നേ നമുകൂ അവന്‍റെ പുത്രന്‍റെ മരണത്താല്‍ ദൈവത്തോടു നിരപ്പു വന്നു എങ്കില്‍ നിരന്നശേഷം നാം അവന്‍റെ ജീവനാല്‍ എത്ര അധികമായി രക്ഷിക്കപ്പെടും.
5:11 അത്രയുമല്ല, നമുകൂ ഇപ്പോള്‍ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുമുഖാന്തരം നാം ദൈവത്തില്‍ പ്രശംസിക്കയും ചെയ്യുന്നു.
5:12 അതുകൊണ്ടു ഏകമനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാല്‍ മരണം സകലമനുഷ്യരിലും പരന്നിരികൂന്നു.
5:13 പാപമോ ന്യായപ്രമാണംവരെ ലോകത്തില്‍ ഉണ്ടായിരുന്നു; എന്നാല്‍ ന്യായപ്രമാണം ഇല്ലാതിരികൂമ്പോള്‍ പാപത്തെ കണക്കിടുന്നില്ല.
5:14 എങ്കിലും വരുവാനുള്ളവന്‍റെ പ്രതിരൂപമായ ആദാമിന്‍റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതല്‍ മോശെവരെ വാണിരുന്നു.
5:15 എന്നാല്‍ ലംഘനത്തിന്‍റെ കാര്യവും കൃപാവരത്തിന്‍റെ കാര്യവും ഒരുപോലെയല്ല; ഏകന്‍റെ ലംഘനത്താല്‍ അനേകര്‍ മരിച്ചു എങ്കില്‍ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്‍റെ കൃപയാലുള്ള ദാനവും അനേകര്‍കൂ വേണ്ടി ഏറ്റവും അധികം കവിഞ്ഞിരികൂന്നു.
5:16 ഏകന്‍പാപം ചെയ്തതിന്‍റെ ഫലവും ദാനത്തിന്‍റെ കാര്യവും ഒരുപോലെയല്ല; ഏകന്‍റെ പാപം ശിക്ഷാവിധി കല്പിപ്പാന്‍ഹേതുവായിത്തീര്‍ന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചികൂന്ന നീതീകരണ വിധികൂ ഹേതുവായിത്തിര്‍ന്നു.
5:17 ഏകന്‍റെ ലംഘനത്താല്‍ മരണം ആ ഏകന്‍നിമിത്തം വാണു എങ്കില്‍ കൃപയുടെയും നീതിദാനത്തിന്‍റെയും സമൃദ്ധിലഭികൂന്നവര്‍ യേശുക്രിസ്തു എന്ന ഏകന്‍നിമിത്തം ഏറ്റവും അധികമായി ജീവനില്‍ വാഴും.
5:18 അങ്ങനെ ഏകലംഘനത്താല്‍ സകലമനുഷ്യര്‍കൂം ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാല്‍ സകലമനുഷ്യര്‍കൂം ജീവകാരണമായ നീതീകരണവും വന്നു.
5:19 ഏകമനുഷ്യന്‍റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ ഏകന്‍റെ അനുസരണത്താല്‍ അനേകര്‍ നീതിമാന്മാരായിത്തീരും.

 

 

Courtesy: my-bible.us


© 2011 iccvienna.org  All rights reserved Contact: webmaster@iccvienna.org .