Home


News & Events


Liturgy Info


Reading of the Wk


Our Chaplain


Parish Committee


Stadlau Church


Prayer Units


Sunday Catechism


Marriage Certificate


Kairali Nikethan


Photo Album


Tsunami Help


E-mail registration


Family registration


Archive


 

 
. Easter Sunday Reading problem click here
Palm Sunday Maundy Thursday Good Friday Passion Holy Saturday Easter

 

മത്തായി എഴുതിയ സുവിശേഷം (Vesper)
അദ്ധ്യായം : 28
28:1 ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം വെളുകൂമ്പോള്‍ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാന്‍ചെന്നു.
28:2 പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കര്‍ത്താവിന്‍റെ ദൂതന്‍സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേല്‍ ഇരുന്നിരുന്നു.
28:3 അവന്‍റെ രൂപം മിന്നലിന്നു ഒത്തതും അവന്‍റെ ഉടുപ്പു ഹിമം പോലെ വെളുത്തതും ആയിരുന്നു.
28:4 കാവല്‍ക്കാര്‍ അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി.
28:5 ദൂതന്‍സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങള്‍ അന്വേഷികൂന്നു എന്നു ഞാന്‍അറിയുന്നു;
28:6 അവന്‍ഇവിടെ ഇല്ല; താന്‍പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റു; അവന്‍കിടന്ന സ്ഥലം വന്നുകാണ്മിന്‍

 

(First Reading)

റോമര്‍ക്ക് എഴുതിയ ലേഖനം
അദ്ധ്യായം : 6
6:3 അല്ല, യേശു ക്രിസ്തുവിനോടു ചേരുവാന്‍സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തില്‍ പങ്കാളികളാകുവാന്‍സ്നാനം ഏറ്റിരികൂന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ?
6:4 അങ്ങനെ നാം അവന്‍റെ മരണത്തില്‍ പങ്കാളികളായിത്തീര്‍ന്നു സ്നാനത്താല്‍ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്‍റെ മഹിമയാല്‍ ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവന്‍റെ പുതുക്കത്തില്‍ നടക്കേണ്ടതിന്നു തന്നേ.
6:5 അവന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കില്‍ പുനരുത്ഥാനത്തിന്‍റെ സാദൃശയത്തോടും ഏകീഭവികൂം.
6:6 നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യന്‍അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
6:7 അങ്ങനെ മരിച്ചവന്‍പാപത്തില്‍ നിന്നു മോചനം പ്രാപിച്ചിരികൂന്നു.
6:8 നാം ക്രിസ്തുവിനോടു കൂടെ മരിച്ചു എങ്കില്‍ അവനോടുകൂടെ ജീവികൂം എന്നു വിശ്വസികൂന്നു.
6:9 ക്രിസ്തു മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റിരിക്കയാല്‍ ഇനി മരിക്കയില്ല; മരണത്തിന്നു അവന്‍റെ മേല്‍ ഇനി കര്‍ത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.
6:10 അവന്‍മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവന്‍ജീവികൂന്നതോ ദൈവത്തിന്നു ജീവികൂന്നു.
6:11 അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവര്‍ എന്നു ക്രിസ്തുയേശുവില്‍ ദൈവത്തിന്നു ജീവികൂന്നവര്‍ എന്നും നിങ്ങളെത്തന്നേ എണ്ണുവിന്‍.

 

(Second Reading)

മാര്‍ക്കോസ് എഴുതിയ സുവിശേഷം
അദ്ധ്യായം : 16
16:1 ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്‍റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവര്‍ഗ്ഗം വാങ്ങി.
16:2 ആഴ്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ അതികാലത്തു സൂര്യന്‍ഉദിച്ചപ്പോള്‍ അവര്‍ കല്ലറെക്കല്‍ ചെന്നു:
16:3 കല്ലറയുടെ വാതില്‍ക്കല്‍ നിന്നു നമുകൂ വേണ്ടി ആര്‍ കല്ലു ഉരുട്ടിക്കളയും എന്നു തമ്മില്‍ പറഞ്ഞു.
16:4 അവര്‍ നോക്കിയാറെ കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു; അതു ഏറ്റവും വലുതായിരുന്നു.
16:5 അവര്‍ കല്ലറെക്കകത്തു കടന്നപ്പോള്‍ വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരന്‍വലത്തു ഭാഗത്തു ഇരികൂന്നതു കണ്ടു ഭ്രമിച്ചു.
16:6 അവന്‍അവരോടു: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍ അന്വേഷികൂന്നു; അവന്‍ഉയിര്‍ത്തെഴുന്നേറ്റു; അവന്‍ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ.
16:7 നിങ്ങള്‍ പോയി അവന്‍റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവന്‍നിങ്ങള്‍കൂ മുമ്പെ ഗലീലെകൂ പോകുന്നു എന്നു പറവിന്‍; അവന്‍നിങ്ങളോടു പറഞ്ഞതു പോലെ അവിടെ അവനെ കാണും എന്നു പറവിന്‍എന്നു പറഞ്ഞു.

 

Courtesy: my-bible.us


© 2011 iccvienna.org  All rights reserved Contact: webmaster@iccvienna.org .